പുലിക്കാട്ടില്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബും സിംഹമട ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബും തമ്മില്‍ ആണ് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന 'കേരളാ കപ്പ് ' ക്രിക്കറ്റ് ടൂര്‍ണമെന്റ് സെമി ഫൈനലില്‍ കളിക്കുന്നത്. നമ്മുടെ ശാന്തപ്പനെ ഇത് വരെ ക്യാപ്ടന്‍ ദാസപ്പന്‍ കളിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നമ്മുടെ കഥാനായകന്‍ ശാന്തപ്പന്‍ ക്യാപ്ടന്‍ ദാസപ്പനുമായി നടത്തിയ ചില സംഭാഷണങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ :
ശാന്തപ്പന്‍: ദാസപ്പാ നീ ഈയിടെയായി വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ഭക്ഷണ കാര്യത്തിലൊന്നും ഒരു ശ്രദ്ധയുമില്ല.
നിനക്ക് പ്രിയപ്പെട്ട പാല്‍ സാമ്പാര്‍ ഞാന്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്. വാ ..
ദാസപ്പന്‍: പാല്‍ സാമ്പാറോ?
ശാന്തപ്പന്‍: അതെ പാല്‍ സാമ്പാര്‍...... നീ കളിക്കാന്‍ പോകുമ്പോള്‍ നിന്റെ കാര്യങ്ങള്‍ ഒക്കെ നോക്കുന്നത് ആരാ ?
പിന്നെ നീ നിര്‍ബന്ധിച്ചാല്‍ സെലക്ഷന്‍ കമ്മിറ്റി സമ്മതിക്കും
ദാസപ്പന്‍: എങ്ങനെ?
ശാന്തപ്പന്‍: നീ നിര്‍ബന്ധിച്ചാല്‍ സെലക്ഷന്‍ കമ്മിറ്റി സമ്മതിക്കും
ദാസപ്പന്‍: ഇല്ല ഞാന്‍ നിര്‍ബന്ധിക്കില്ല .....
ശാന്തപ്പന്‍: അല്ല ഈ 'കേരളാ കപ്പ് ' സെമി കളിക്കുക എന്നൊക്കെ പറഞ്ഞാല്‍ ...... മനുഷ്യ ജീവിതത്തില്‍ ആകെ കിട്ടുന്ന ചാന്‍സ് ആണ് ...
ദാസപ്പന്‍: അത് കൊണ്ടാണ് ഞാന്‍ കളിക്കുന്നത് ......
ശാന്തപ്പന്‍: നീ പറയുകയാണെങ്കില്‍ ആ ശ്രീകുമാരന്‍ സമ്മതിക്കും...
ദാസപ്പന്‍: എടാ ശാന്തപ്പാ, നിനക്ക് അഹങ്കാരം വളരെ കൂടുതലാണ് !!
ശാന്തപ്പന്‍: അയ്യോ ഞാന്‍ വെറും പാവം അല്ലെ?
ദാസപ്പന്‍: ഒരു കളിക്കാരന്‍ ക്യപ്ടനോട് പെരുമാറുന്നത് പോലെയല്ല നീ എന്നോട് പെരുമാറുന്നത്...ഞാന്‍ വല്ലപ്പോഴും 'ഡാ' എന്ന് വിളിച്ചാല്‍ നിനക്ക്
വലിയ ഒരു ഇത്.
ശാന്തപ്പന്‍: ഇനി നീ എന്നെ പട്ടീ എന്ന് വിളിച്ചാലും ഞാന്‍ മറുത്തൊരു അക്ഷരം മിണ്ടില്ല
ദാസപ്പന്‍: ഇല്ലേ?...........എടാ പട്ടീ...
ശാന്തപ്പന്‍: എന്തോ?
ദാസപ്പന്‍: എടാ പട്ടീ ....
ദാസപ്പന്‍: ഞാന്‍ നിന്നെ തല്ലിയാലോ ?
ശാന്തപ്പന്‍: ഞാന്‍ സഹിക്കും
ശാന്തപ്പന്‍: തല്ലിക്കോ... ഹ ഹ.. ഇനിയും തല്ലിക്കോ.... എങ്ങനെയെങ്കിലും ....
ദാസപ്പന്‍: എടാ.. നല്ല കവിള് !!!!!!!
************
അങ്ങനെ നമ്മുടെ ശാന്തപ്പന്‍ ഒടുവില്‍ ടീമില്‍ കയറിപ്പറ്റി.
ഫൈനല്‍ ജയിച്ച ടീം ക്യാപ്ടന്‍ ദാസപ്പനോട് പലരും ചോദിച്ചു 'എന്തിനാ ശാന്തപ്പനെ ടീമില്‍ എടുത്തത്?'
ദാസപ്പന്‍: അഥവാ ഫൈനലില്‍ തോറ്റാല്‍ പറയാന്‍ "ഓരോരോ കാരണങ്ങള്‍ "
************